ADVERTISEMENT

ഹരിപ്പാട് ∙ മകളുടെ വിവാഹം ഉറപ്പിക്കാൻ സൗദിയിൽ നിന്നു നാട്ടിലെത്തിയ പിതാവിനെ വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടു വരുമ്പോൾ ഉണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. മാതാവ് ഉൾപ്പെടെ കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങൾക്കു നിസ്സാര പരുക്കേറ്റു.

ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി ജംക്‌ഷനു സമീപം ഇന്നലെ രാവിലെ 7.30ന് ഉണ്ടായ അപകടത്തിൽ വള്ളികുന്നം കടുവിനാൽ കാമ്പിശ്ശേരി വെങ്ങാലേത്ത് വിളയിൽ അബ്ദുൽ സത്താറും (49), മകൾ ആലിയ(20)യുമാണു മരിച്ചത്. ദേശീയപാതയോരത്തു നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ആലിയ സംഭവസ്ഥലത്തും സത്താർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണു മരിച്ചത്. 

സൗദിയിലെ മദീനയിൽ നിന്നെത്തിയ സത്താറിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടു വരുമ്പോഴായിരുന്നു അപകടം. 

English Summary:

Father and daughter died in accident on way to home from airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com