ADVERTISEMENT

മസ്‌കത്ത് ∙ മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15ന് മസ്‌കത്തിൽ വച്ച് സംഘടിപ്പിക്കപ്പെടുന്ന സാംസ്‌കാരിക പരിപാടിയുടെ പേര് നിർദേശിക്കാനും ലോഗോ ഡിസൈൻ ചെയ്യാനും ഒമാൻ പ്രവാസികൾക്ക് അവസരം.  മട്ടന്നൂർ ശങ്കരൻകുട്ടി, മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാകട തുടങ്ങിയ പ്രമുഖർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

 പേരും ലോഗോയും സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ നവംബർ 15ന് നടക്കുന്ന പരിപാടിയിൽ വച്ച് ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. എൻട്രികൾ mlmissionoman@gmail.com എന്ന ഈ മെയിലിലോ, 0096892060939 എന്ന വാട്‌സാപ്പ് നമ്പറിലോ അയക്കാവുന്നതാണ്.

English Summary:

Malayalam Mission Oman Cultural Festival; name and logo are inviting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com