ADVERTISEMENT

അബുദാബി∙ യുഎഇയിൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 1.14 ലക്ഷമായി ഉയർന്നു. സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് നടപ്പാക്കുകയും ആനുകൂല്യം വർധിപ്പിക്കുകയും ചെയ്തതോടെയാണ് സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകർഷിച്ചത്. 

ശമ്പള പിന്തുണാ പദ്ധതി, പെൻഷൻ, ചൈൽഡ് അലവൻസ്, പ്രസവാവധി തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളാണ് സർക്കാർ ഇവർക്ക് നൽകിവരുന്നത്. ഈ വർഷം രണ്ടാം പാദത്തിലെ കണക്കനുസരിച്ച് 21,000 സ്വകാര്യ കമ്പനികളിൽ ഇമറാത്തികളുടെ സാന്നിധ്യമുണ്ട്.ഇതേസമയം 1818 കമ്പനികൾ സ്വദേശിവൽക്കരണ നിയമം ലംഘിച്ചതായും കണ്ടെത്തി. നിയമലംഘകർക്ക് 20,000 മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തി. നിയമലംഘകരെ കുറിച്ച് 600 590000 നമ്പറിലെ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ അറിയിക്കണം.

English Summary:

UAE: Over 114,000 citizens now employed in private companies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com