ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ പൊലീസുകാര്‍ക്കും സുരക്ഷഉദ്യോഗസ്ഥര്‍ക്കും പുതിയ യൂണിഫോം ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ വ്യപക പ്രചരണത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

അറബിക് പത്രത്തിലും ചില സമൂഹ മാധ്യമങ്ങളിലും ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ അത് നിഷേധിച്ച് മന്ത്രാലയത്തിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ പ്രസ്താവന ഇറക്കിയിട്ടുണ്ട്.

സേനയ്ക്ക് മങ്ങിയ ചാരനിറത്തിലുള്ള പുതിയ യൂണിഫോം ആഭ്യന്തര മന്ത്രി അംഗീകരിച്ചെന്ന തരത്തിലായിരുന്നു പരന്ന വാര്‍ത്ത. എന്നാല്‍, സമീപകാല മീറ്റിങ്ങുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണിഫോമുകള്‍ക്കുള്ള നിരവധി ഡിസൈനുകളും നിറങ്ങളും അവലോകനം ചെയ്തിട്ടുണ്ട്. അവ വിലയിരുത്തി വരുകയാണ്. പുതിയ യൂണിഫോം സ്വീകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് സമര്‍പ്പിച്ചതിന് ശേഷം അവതരിപ്പിക്കും. 

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി, ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കണമെന്ന് മന്ത്രാലയം പെതുജനങ്ങളോടെ ആവശ്യപ്പെട്ടു. സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട്  24മണിക്കൂറും ഏത് അന്വേഷണങ്ങളോടും പ്രതികരിക്കുന്നതിന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗത്തില്‍ ബന്ധപ്പെടാമെന്നും അറിയിച്ചു.

English Summary:

Kuwait Ministry of Interior Warns Against Spreading Fake News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com