ADVERTISEMENT

ദോഹ ∙ ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ പ്രസിഡൻ്റായി പി.ആർ. ദിജേഷിനെയും, ജനറൽ സെക്രട്ടറിയായി ഷിജു കുര്യാക്കോസിനെയും, ട്രഷററായി ബിനീഷ് കെ. അഷറഫിനെയും തിരഞ്ഞെടുത്തു. ഐ.സി.സി ഹാളിൽ നടന്ന ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എം സി താജുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷെമീർ പുന്നൂരാൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി. ആർ. ദിജേഷ് കഴിഞ്ഞ രണ്ട് വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

കെ വി ബോബൻ (രക്ഷാധികാരി), ഡേവിസ് ഇടശ്ശേരി (ഉപദേശക സമിതി ചെയർമാൻ), നവാസ് അലി, സൈനുദ്ദീൻ സക്കറിയ, പി.ടി. മനോജ്, അർഷാദ് മുച്ചേത്ത് (ഉപദേശക സമിതി അംഗങ്ങൾ), ഷിജോ തങ്കച്ചൻ (സീനിയർ വൈസ് പ്രസിഡന്റ്), പി ആർ രാമചന്ദ്രൻ, ഷാജി എൻ ഹമീദ്, ഷെമീം ഹൈദ്രോസ് (വൈസ് പ്രസിഡൻ്റുമാർ), ബിനു പീറ്റർ (മീഡിയ സെക്രട്ടറി), ആന്റു തോമസ് (വെൽഫയർ സെക്രട്ടറി), അൻഷാദ് ആലുവ (സ്പോർട്സ് സെക്രട്ടറി), ബിജു എസ് നായർ (കൾച്ചറൽ സെക്രട്ടറി), ഡാൻ തോമസ്, പ്രശാന്ത് ശശിധരൻ, അനിത അഷറഫ്, റെനിഷ് കെ ഫെലിക്സ്, ബെൻസൺ ചാണ്ടി (സെക്രട്ടറിമാർ), നാദിർഷ എം പി, അലി കെ എ, ഒ എം അബൂബക്കർ, ബിനോജ് ബാബു, നിയാസ് അബ്ദുൾ റഹ്മാൻ, എൽദോ സി ജോയ്, രാഹുൽ കെ എസ്, ജ്യോതിസ് ജോർജ്ജ്, നിഷാദ് റഹിം, ജയ രാമചന്ദ്രൻ, നിയാസ് ബക്കർ, ജോസഫ് ജോർജ്, അജ്മൽ കെ എം (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

യൂത്ത് വിങ് ജില്ലാ പ്രസിഡൻ്റായി മുഹമ്മദ്‌ നബീലിനെയും, ജനറൽ സെക്രട്ടറിയായി അശ്വിൻ ആർ കൃഷ്ണയെയും, ട്രഷററായി ബേസിൽ തമ്പിയെയും തിരഞ്ഞെടുത്തു. ഐ.സി.സി പ്രസിഡന്റ് ഏ പി മണികണ്ഠൻ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ വി ബോബൻ, ഐ.സി.സി സെക്രട്ടറി അബ്രഹാം കെ ജോസഫ്,  തുടങ്ങിയവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഡ്വ :മഞ്ജുഷ ശ്രീജിത്ത് സ്വാഗതവും, യൂത്ത് വിംഗ് സെൻട്രൽ കമ്മിറ്റി ട്രഷറർ റിഷാദ് മൊയ്തീൻ നന്ദിയും പറഞ്ഞു. 

English Summary:

New office bearers for INCAS Ernakulam District Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com