ADVERTISEMENT

മസ്‌കത്ത് ∙ ഒമാൻ വഴിയുള്ള ആഡംബര കപ്പൽ യാത്രികർക്ക് 10 ദിവസത്തെ സൗജന്യ സന്ദർശന വീസ. ഇതിനു പുറമെ 30 ദിവസം വരെയുള്ള വീസയ്ക്കുള്ള അവസരമുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിനോദസഞ്ചാര കപ്പലിലെ ജീവനക്കാർ, യാത്രികർ എന്നിവർക്കാണ് സൗജന്യ വീസ ലഭിക്കുക. ഇതിന് ഏജന്റ് വഴി അപേക്ഷിക്കണം. വീസ അനുവദിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഒമാനിൽ പ്രവേശിക്കണം. ഒമാനിൽ പ്രവേശിച്ച ദിവസം മുതലാണ് വീസ കാലാവധി കണക്കാക്കുക.

ആ‍ഡംബര കപ്പൽ യാത്രക്കാരെ ആകർഷിക്കുന്നതിനാണ് നിയമഭേദഗതി വരുത്തിയത്. ക്രൂസ് സീസണിൽ കൂടുതൽ സഞ്ചാരികൾ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ മുതൽ ആരംഭിക്കുന്ന ക്രൂസ് സീസൺ ഏപ്രിൽ അവസാനം വരെ തുടരും. മസ്‌കത്ത്, സലാല. ഖസബ്, മസീറ തീരങ്ങളിലാണ് കപ്പലുകൾ നങ്കൂരമിടുന്നത്.

English Summary:

Oman offering free 10-day visa for cruise ship passengers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com