ADVERTISEMENT

ദോഹ ∙ കാൽപന്ത് കളിയുടെ ആവേശം പകരുന്ന യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ആകാശ യാത്ര പങ്കാളികളായി ഖത്തർ എയർവെയ്സ്. 2030 വരെ നീണ്ടു നിൽക്കുന്ന സീസണിലെ എയർലൈൻ പങ്കാളികളാവാനുള്ള കരാറിൽ ഖത്തർ എയർവെയ്സും യുവേഫയും ഒപ്പുവച്ചു. ചാംപ്യൻസ് ലീഗിന്റെ പശ്ചാത്തലത്തിൽ ആരാധകർക്ക് മത്സര ദിനങ്ങളിൽ വേദിക​ളിലെത്തിച്ചേരാൻ 12 ശതമാനം നിരക്കിളവും ഖത്തർ എയർവെയ്സ് പ്രഖ്യാപിച്ചു. 

പുതിയ കരാറോടെ യുവേഫയുടെ മറ്റു ചാംപ്യൻഷിപ്പുകളായ യുവേഫ സൂപ്പർകപ്, യൂവേഫ യൂത്ത് ലീഗ്, യുവേഫ ഫുട്സാൽ ചാംപ്യൻസ് ലീഗ് തുടങ്ങിയ  ചാംപ്യൻഷിപ്പുകൾക്കും എയർലൈൻ പങ്കാളികളായി ഖത്തർ എയർവേസ് ഉണ്ടാകും. കഴിഞ്ഞ രണ്ട് യൂറോകപ്പുകളുടെയും പങ്കാളിത്തവും ഖത്തർ എയർവേസിനായിരുന്നു.നേരത്തെ തുർക്കിഷ് എയർലൈൻസായിരുന്നു ചാംപ്യൻസ് ലീഗിന്റെ എയർലൈൻ പങ്കാളിയായിരുന്നത്.

യൂറോപ്പുമായി ഖത്തർ എയർവേസിന്റെ വിശാലമായ ബന്ധം ദൃഢമാക്കുന്നതിനൊപ്പം, തങ്ങളുടെ മികവ്  പ്രകടിപ്പിക്കുന്നതിന്  കൂടിയുള്ള അവസരമാണ് ഈ കാരാറെന്ന് ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ഈ പങ്കാളിത്തം യൂറോപ്പിലെ വിവിധ ​മേഖലകളിലേക്ക് ഖത്തർ എയർവേസിന്റെ പ്രചാരം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Qatar Airways and UEFA sign airline deal - Qatar Airways

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com