സൗദി ഫിലിം ഫോറത്തിന്‍റെ രണ്ടാം പതിപ്പ് ഒക്ടോബർ 9 മുതൽ 12 വരെ റിയാദിൽ
Mail This Article
റിയാദ് ∙ സൗദി ഫിലിം ഫോറത്തിന്‍റെ രണ്ടാം പതിപ്പ് ഒക്ടോബർ 9 മുതൽ 12 വരെ റിയാദിൽ നടക്കുമെന്ന് ഫിലിം കമ്മീഷൻ അറിയിച്ചു. സൗദി അറേബ്യയിലെ സിനിമാ വ്യവസായത്തെ ശാക്തീകരിക്കാനും വികസിപ്പിക്കാനും നിക്ഷേപ അവസരങ്ങളും പങ്കാളിത്തവും വർധിപ്പിക്കാനും ഫോറത്തിലൂടെ ലക്ഷ്യമിടുന്നു.
ചിത്രീകരണത്തിനും നിർമാണത്തിനും അവസരങ്ങൾ നൽകിക്കൊണ്ട് മേഖല വികസിപ്പിക്കുക, പ്രമുഖ ആഗോള സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുക, അതുപോലെ തന്നെ വ്യവസായത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, വളർന്നുവരുന്ന കമ്പനികളെ പിന്തുണയ്ക്കുന്ന പ്രോജക്ടുകൾ, അധിക മൂല്യത്തോടെ ഗുണപരമായ സമാരംഭം എന്നിവയും ഇത് ലക്ഷ്യമിടുന്നുണ്ട്.
ചലച്ചിത്രനിർമ്മാണത്തിന്‍റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന 30-പാനൽ ചർച്ചകളിലൂടെയും ശിൽപശാലകളിലൂടെയും ഫിലിം ഫിനാൻസിങും സിനിമാ വ്യവസായ നിയന്ത്രണവും ചർച്ച ചെയ്യും. കൂടാതെ സന്ദർശകരുടെ അനുഭവം സമ്പന്നമാക്കാനും ഈ സുപ്രധാന വ്യവസായത്തിന്‍റെ വിവിധ വശങ്ങളിലേക്ക് അവരെ പരിചയപ്പെടുത്താനും ലക്ഷ്യമിട്ട് അനുബന്ധ പരിപാടികളുടെ ഒരു പരമ്പരതന്നെ ഇവിടെ ഉണ്ടാകും.
കൂടാതെ നിർമാണം, സ്മാർട്ട് സ്റ്റുഡിയോകൾ, സിനിമാറ്റിക് സാങ്കേതികവിദ്യകൾ എന്നിവ നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ 130-ലധികം പ്രാദേശിക, രാജ്യാന്തര സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഒരു പ്രദർശനവുമുണ്ടാകും. മുൻ പതിപ്പിന്‍റെ വിജയത്തിന് ശേഷമാണ് "സൗദി ഫിലിം ഫോറം 2024" ന്‍റെ രണ്ടാം പതിപ്പ് വരുന്നത്. ഇത് സൗദി അറേബ്യയിൽ വളരുന്ന ചലച്ചിത്ര വ്യവസായത്തിന്‍റെ സാമ്പത്തിക പങ്ക് ഈ പതിപ്പിൽ എടുത്തുകാണിക്കാൻ ഫിലിം കമ്മീഷനെ പ്രേരിപ്പിച്ചു.