രാജ്യവർധൻ സിങ് റാത്തോഡ് ഖത്തർ ചേംബർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
Mail This Article
ദോഹ∙ രാജസ്ഥാൻ വാണിജ്യ-വ്യവസായ മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് ഖത്തർ ചേംബർ പ്രഥമ വൈസ് ചെയർമാൻ മുഹമ്മദ് ബിൻ ത്വാർ അൽ കുവാരിയും ചേംബർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഖത്തറും രാജസ്ഥാനും തമ്മിലുള്ള സഹകരണം വർധിപ്പിക്കുക ലക്ഷ്യത്തോടെയാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്.
നിക്ഷേപ സാധ്യതകൾ, സഹകരിക്കാവുന്ന മറ്റുമേഖലകൾ തുടങ്ങിയ വിഷയങ്ങളിലും ചർച്ച ചെയ്തു . രാജസ്ഥാനിലെ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ഖത്തരി ബിസിനസുകാർക്ക് താത്പര്യമുണ്ടെന്ന് മുഹമ്മദ് ബിൻ ത്വാർ അൽ കുവാരി പറഞ്ഞു. റിയൽ എസ്റ്റേറ്റ്, ടൂറിസം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി നിരവധി ഖത്തറി നിക്ഷേപങ്ങൾ രാജസ്ഥാനിലുണ്ട്. ഖത്തറിൽ നിക്ഷേപം നടത്താനും ഖത്തറിന്റെ നൂതന വ്യവസായ നയങ്ങൾ , ആകർഷകമായ നിക്ഷേപ പ്രോത്സാഹനങ്ങൾ എന്നിവയുടെ പ്രയോജനം ഉപയോഗപ്പെടുത്താനും മുഹമ്മദ് ബിൻ ത്വാർ അൽ കുവാരി ഇന്ത്യൻ വ്യവസായികളോട് ആഹ്വാനം ചെയ്തു.
മന്ത്രിയോടൊപ്പം ഇന്ത്യൻ അംബാസിഡർ വിപുൽ, മുതിർന്ന ഉദോഗ്യസ്ഥർ തുടങ്ങിയവരും ഉണ്ടായിരുന്നു.