ADVERTISEMENT

ജിദ്ദ ∙ യുണൈറ്റഡ് നേഷൻസ് ടൂറിസം ഓർഗനൈസേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024 ലെ ആദ്യ ഏഴ് മാസങ്ങളിൽ G20 രാജ്യങ്ങളിൽ രാജ്യാന്തര ടൂറിസം കണക്കുകളിൽ സൗദി അറേബ്യ വീണ്ടും ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തി.

2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കാലയളവിൽ രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർധനവും രാജ്യാന്തര ടൂറിസം വരുമാനത്തിൽ 207 ശതമാനം വളർച്ചയും രേഖപ്പെടുത്തിയതായി ഓർഗനൈസേഷന്റെ 2024 സെപ്റ്റംബറിലെ വേൾഡ് ടൂറിസം ബാരോമീറ്റർ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഈ കാലയളവിൽ സൗദി അറേബ്യ ഏകദേശം 17.5 ദശലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തു. ഇത് ആഗോള ടൂറിസം ആകർഷണത്തിൽ ഗണ്യമായ വർധനവാണ് കാണിക്കുന്നത്.  2023-ൽ രാജ്യത്തിന് 27.4 ദശലക്ഷം സന്ദർശകരുണ്ടായിരുന്നു. 2019-നെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 56 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 

സന്ദർശകരുടെ എണ്ണം, ചെലവ്, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, മൊത്തത്തിലുള്ള സംഭാവന എന്നിവയിൽ ഈ മേഖല ഏറ്റവും ഉയർന്ന നിലവാരം രേഖപ്പെടുത്തിയതിനാൽ സേവനമേഖലയിലെ സാമ്പത്തിക അടിത്തറ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളെ റിപ്പോർട്ട് പ്രത്യേകം പ്രശംസിച്ചു. 

English Summary:

Saudi leads G20 nations in tourist growth - United Nations Tourism Organization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com