ബഹ്‌റൈനിൽ വേനൽക്കാലം അവസാനിക്കുന്നു
Mail This Article
×
മനാമ ∙ രാജ്യത്തെ വേനൽക്കാലം ഔദ്യോഗികമായി അവസാനിച്ച് ശരത്കാലത്തിന് ആരംഭം കുറിക്കുകയാണ്. സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.43ന് മുതലാണ് ശരത്കാലത്തിന്റെ തുടക്കവും വേനൽക്കാലത്തിന്റെ അവസാനവുമെന്ന് ജ്യോതിശാസ്ത്രജ്ഞനായ മുഹമ്മദ് റെദ അൽ-അസ്ഫോർ പറയുന്നു.
ഇനി വരുന്ന 90 ദിവസങ്ങൾ പകലും രാത്രിയും രാജ്യത്ത് ഒരേ ദൈർഘ്യമായിരിക്കും. ബഹ്‌റൈനിൽ, സെപ്റ്റംബർ 27ന് 5.28ന് സൂര്യോദയവും അന്ന് വൈകിട്ട് 5.28ന് സൂര്യാസ്തമനവും സംഭവിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഈ ദിവസം, സൂര്യൻ കൃത്യമായി കിഴക്കും പടിഞ്ഞാറും പോയിന്റുകളിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും, പകലും രാത്രിയും ഏതാണ്ട് ഒരേ ദൈർഘ്യമായിരിക്കും. അതോടെ രാജ്യം തണുത്ത കാലാവസ്‌ഥയിലേക്ക് നീങ്ങിത്തുടങ്ങുമെന്നും മുഹമ്മദ് റെദ അൽ-അസ്ഫോർ പറഞ്ഞു.
English Summary:
Sigh of Relief in Bahrain as Summer is Set to End
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.