ADVERTISEMENT

അബുദാബി ∙ പ്രവാസികൾ നേരിടുന്ന വിമാന നിരക്കു വർധനയ്ക്ക് ശാശ്വത പരിഹാരം കാണുന്നതു വരെ പോരാടുമെന്ന് ഷാഫി പറമ്പിൽ എം.പി. അബുദാബി കോഴിക്കോട് ജില്ലാ കെഎംസിസി സംഘടിപ്പിച്ച മുഹബ്ബത്ത് കി മകാനി സ്നേഹ സംഗമത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിൽ എത്തിയ ശേഷം ആദ്യ അവസരത്തിൽ തന്നെ വിമാന നിരക്ക് വർധനയ്ക്കെതിരെ സംസാരിച്ചിരുന്നു. ഫലം കാണുന്നതു വരെ പോരാട്ടം തുടരുമെന്നും പ്രവാസകൾക്ക് ഉറപ്പ് നൽകി. വിഷയത്തിനു മുൻഗനണ നൽകി പ്രവർത്തനം തുടരുമെന്നും പറഞ്ഞു. 

യുഎഇ കെഎംസിസി വർക്കിങ് പ്രസിഡന്റ് യു.അബ്ദുല്ല ഫറൂഖി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള, പി.കെ.ഫിറോസ്, അഡ്വ. പ്രവീൺ കുമാർ, ഷുക്കൂർ അലി കല്ലുങ്ങൽ, പി.ബാവ ഹാജി, എ.എം.അൻസാർ, യൂസഫ് മാട്ടൂൽ, ജാഫർ തങ്ങൾ, അഷ്റഫ് നജാത്ത്, മജീദ് അത്തോളി എന്നിവർ പ്രസംഗിച്ചു. 

English Summary:

Congress MP Shafi Parambil Discusses About Increasing Air Fare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com