എംഫോർമാരി വീണ്ടും ഖത്തറിൽ; സെപ്റ്റംബർ 27ന് നേരിൽ കാണാം
Mail This Article
പ്രവാസികൾക്ക് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചു മനസിലാക്കാനും പ്രൊഫൈലുകൾ നിർമിക്കാനും മികച്ച ഡിസ്കൗണ്ടുമായി എംഫോർമാരി ഖത്തറിൽ എത്തുകയാണ്. സെപ്റ്റംബർ 27ന് ഖത്തറിലെ ഐബിസ് ദോഹയിലാണ് എംഫോർമാരി സംഘം എത്തുന്നത്. വൈകിട്ട് നാലു മുതൽ ഒൻപത് വരെ എംഫോർമാരിയുടെ സേവനം അവിടെ ലഭ്യമാകും. ദോഹയിലെ പ്രത്യേക വേദിയിൽ എത്തുന്നവർക്ക് എംഫോർമാരിയുടെ പ്രതിനിധികളുമായി നേരിട്ട് സംസാരിച്ച് കാര്യങ്ങൾ വ്യക്തമാക്കാൻ അവസരം ലഭിക്കും.
മറ്റൊരു പ്രത്യേകത നിങ്ങളുടെ ഇഷ്ടത്തിനും താൽപര്യത്തിനും അനുസരിച്ചുള്ള പങ്കാളിയെ തേടാൻ എംഫോർമാരി അവസരം ഒരുക്കുന്നുവെന്നതാണ്. ഇന്ത്യയ്ക്ക് പുറത്ത് ജീവിക്കുന്ന നിങ്ങൾക്ക് പങ്കാളിയും അതേ സ്ഥലത്ത് നിന്നുള്ളതാകണമെന്ന് ആഗ്രഹം കാണും. അങ്ങനെയെങ്കിൽ കൃത്യമായി അതത് രാജ്യങ്ങളിൽ ഉള്ളവരെ മാത്രം തിരയാനും മറ്റുകാര്യങ്ങളുമായി മുന്നോട്ട് പോകാനും സാധിക്കും. അനാവശ്യമായി നിങ്ങളുടെ സമയം നഷ്ടപ്പെടുകയുമില്ല.
വേദിയിൽ എത്തുന്നവർക്ക് പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും എംഫോർമാരി നൽകുന്നുണ്ട്. നിങ്ങളുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കാൻ പ്രത്യേക എക്സിക്യൂട്ടിവിനെ തന്നെ നിയോഗിക്കാനും എംഫോർമാരിയിൽ അവസരമുണ്ട്. പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ റജിസ്റ്റർ ചെയ്തിട്ടുള്ള വൈവാഹിക വെബ്‍സൈറ്റായ എംഫോർമാരി വഴി ഇതിനോടകം അനേകം പ്രവാസികൾ ജീവിതപങ്കാളികളെ കണ്ടെത്തിയിട്ടുണ്ട്.
ആവശ്യക്കാർ നേരിട്ടെത്തി വിവരങ്ങൾ നൽകുകയും ആശയവിനിമയം നടത്തുകയും ചെയ്യുക വഴി അനുയോജ്യമായ പ്രൊഫൈലുകൾ എളുപ്പത്തിൽ കണ്ടെത്താനുള്ള മികച്ച അവസരമാണിത്. പ്രവാസികളുടെ ഭാഗത്തു നിന്നും വലിയ പിന്തുണയും പ്രോത്സാഹനവുമാണ് എംഫോർമാരിക്ക് ലഭിക്കുന്നത്. ഇത് തുടർന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ.