ADVERTISEMENT

അബുദാബി ∙ വിലവർധനയിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്നവർക്ക് സുവർണാവസരമൊരുക്കി അബുദാബി മുസഫ വ്യവസായ മേഖലയിലെ യൂസ്ഡ് ഫർണിച്ചർ സോൺ. അസ്സലിനെ വെല്ലുന്ന ഉൽപന്നങ്ങൾ 75 ശതമാനം വിലക്കുറവിൽ ഇവിടെ ലഭിക്കുമെന്നതാണ് പ്രത്യേകത. മലയാളികളുടേതടക്കം ഇരുനൂറിലേറെ ഷോപ്പുകളുടെ സാന്നിധ്യം വിലപേശി സാധനങ്ങൾ വാങ്ങാൻ അവസരം ഒരുക്കുന്നു. നല്ല ഉൽപന്നങ്ങൾ തിരഞ്ഞെടുത്താൽ ഏറെ കാലം ഈടുനിൽക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. 

അസ്സലിനെ വെല്ലുന്ന ഉൽപന്നങ്ങൾ 75 ശതമാനം വിലക്കുറവിൽ ഇവിടെ ലഭിക്കും. മലയാളികളുടേതടക്കം ഇരുനൂറിലേറെ കടകളുള്ളതിനാൽ വിലപേശി സാധനങ്ങൾ വാങ്ങാം.ബജറ്റിന് ഇണങ്ങുന്ന ഉൽപന്നങ്ങളെല്ലാം ഇവിടെ ലഭിക്കും. പുതിയൊരു കട്ടിലും കിടക്കയും വാങ്ങുന്ന തുകയുണ്ടെങ്കിൽ വീട്ടിലേക്ക് അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളും ഇവിടുന്നു വാങ്ങാം.

വർധിച്ചുവരുന്ന ജീവിതച്ചെലവിനിടയിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന മലയാളികളടക്കമുള്ളവർ ഇവിടെ എത്തിയാണ് സാധനങ്ങൾ വാങ്ങുന്നത്.

English Summary:

Musafa Used Furniture Zone: Huge Discounts Available

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com