ആങ്കർ കമ്പനി പവർ ബാങ്കുകൾ തിരിച്ചുവിളിച്ച് സൗദി
Mail This Article
×
റിയാദ് ∙ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് ആങ്കർ കമ്പനിയുടെ ചില മോഡൽ പവർ ബാങ്കുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സൗദി വാണിജ്യമന്ത്രാലയം. ആങ്കർ കമ്പനിയുടെ പോർട്ടബിൾ, മാഗ്നറ്റിക് ബാറ്ററികൾ ആണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിറക്കിയത്. ഇവ തിരിച്ചുവിളിക്കുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
A1642, A1647, A1652 എന്നീ പവർ ബാങ്ക് മോഡലുകളുടെ ഉപയോഗം നിർത്താനും ബാറ്ററി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കാനും മന്ത്രാലയം അറിയിച്ചു. കമ്പനിയുമായി ബന്ധപ്പെട്ട്, ഉൽപ്പന്നം തിരികെ നൽകാനും വാങ്ങിയ തുക തിരികെ നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടു.
ആങ്കർ കമ്പനിയുടെ ഈ മോഡലുകൾ അമിതമായ് ചൂടാകാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. ഇത് അപകടത്തിലേക്ക് നയിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മന്ത്രാലയം പിൻവലിക്കൽ തീരുമാനിച്ചത്.
English Summary:
Saudi Commerce Ministry recalls defective ANKER power banks
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.