ADVERTISEMENT

ദുബായ് ∙ സൗദിയുടെ 94-ാമത് ദേശീയ ദിനാഘോഷം ദുബായിൽ. ഇന്ന് നടന്ന ആഘോഷത്തിന്‍റെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഒട്ടേറെ പരിപാടികളും നടന്നു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്‍റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

സൗദി യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാംപ് പതിക്കുന്നു. Image Credit: GDRFA
സൗദി യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാംപ് പതിക്കുന്നു. Image Credit: GDRFA

യുഎഇ-സൗദി ബന്ധത്തിന്‍റെ ശക്തിയും സാഹോദര്യവും മുന്നോട്ട് വയ്ക്കുന്ന ആഘോഷം സ്മാർട്ട് ഗേറ്റുകൾ പച്ച നിറത്തിൽ പ്രകാശിപ്പിച്ചും കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയും കുട്ടികളുമായി സംവദിച്ചും ഗംഭീരമാക്കി. ദുബായ് എയർപോർട്ടിലെ പാസ്‌പോർട്ട് കൺട്രോൾ മേഖലയിൽ സൗദി സന്ദർശക്കാരെ പൂക്കളും അറബിക് കോഫിയും ഈന്തപ്പഴവും നൽകിയാണ് രാജ്യത്തേയ്ക്ക് സ്വീകരിച്ചത്.

സൗദി യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാംപ് പതിക്കുന്നു. Image Credit: GDRFA
സൗദി യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാംപ് പതിക്കുന്നു. Image Credit: GDRFA
സൗദി യാത്രക്കാർക്ക് വിതരണം ചെയ്ത സമ്മാനപ്പെട്ടി. Image Credit: GDRFA
സൗദി യാത്രക്കാർക്ക് വിതരണം ചെയ്ത സമ്മാനപ്പെട്ടി. Image Credit: GDRFA

എയർപോർട്ടിലെ ഫ്രണ്ട്‌ലൈൻ ഉദ്യോഗസ്ഥർ ഇരുരാജ്യങ്ങളുടെയും പതാകകൾ പതിച്ച ഷാളുകളും അണിഞ്ഞിരുന്നു. കൂടാതെ സന്ദർശകരുടെ പാസ്പോർട്ടിൽ "#UAE_Saudi_Together_Forever" എന്ന് മുദ്ര ചെയ്ത പ്രത്യേക സ്റ്റാംപും പതിപ്പിച്ചു. കൂടാതെ ഡു –വിന്‍റെ സൗജന്യ സിം കാർഡും  സമ്മാനപ്പെട്ടികളും വിതരണം ചെയ്തു.

Image Credit: GDRFA
Image Credit: GDRFA

ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി യുഎഇ-സൗദി സൗഹൃദത്തിന്‍റെ ആഴവും തന്ത്രപരമായ പങ്കാളിത്തവും എടുത്തുപറഞ്ഞു . സൗദി സന്ദർശകർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

94th Saudi National Day Celebration at Dubai Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com