ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 'സഹേല്‍' ആപ്പ് വഴി ഇനി ഡ്രൈവിങ് ലൈസന്‍സ്
Mail This Article
കുവൈത്ത്‌സിറ്റി ∙ 'സഹേല്‍' ആപ്പ് വഴി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനുള്ള സംവിധാനം ആരംഭിച്ചു. തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തിൽ വന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പുതിയ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷ നല്‍കുന്നതും നിലവിലുള്ളവ പുതുക്കാനും ഇനി സഹേല്‍ വഴികഴിയും.
പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് സഹേല്‍ ആപ്പ് വഴി താല്‍ക്കാലിക റസിഡന്‍സി നൽകാനുള്ള നടപടിയും തുടങ്ങിയിരുന്നു. ഗാര്‍ഹിക-തൊഴിലാളികള്‍ (ആര്‍ട്ടിക്കിള്‍ 20), കുടുംബ വീസകള്‍ (ആര്‍ട്ടിക്കിള്‍-22) പ്രകാരമുള്ളവര്‍ക്കാണ് ഇത് ഏര്‍പ്പെടുത്തിയത്.
ഈ മാസം മുതൽ വാഹനങ്ങളുടെ കൈമാറ്റ റജിസ്‌ട്രേഷനും 'സഹേല്‍' ആപ്പ് വഴിയാക്കിയിരുന്നു. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് നിരവധി പുതിയ പരിഷ്‌ക്കാരങ്ങളാണ് നടപ്പാക്കി വരുന്നത്.