ADVERTISEMENT

ദോഹ ∙ വയനാട് ദുരന്തത്തിലെ  നൊമ്പരക്കാഴ്ചകളെ ചിത്രീകരിച്ച് നടുമുറ്റം ഓണക്കളം. മാനവീയ കേരളം വയനാടിനൊപ്പം എന്ന  നടുമുറ്റം ഓണക്കള മത്സരത്തിലായിരുന്നു വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്നുള്ള സംഭവങ്ങൾ ചിത്രീകരിച്ചത്. ഉരുൾപൊട്ടലുണ്ടായ രാത്രിയിൽ കുടുംബത്തിനു കാവൽ നിന്ന ആനയും കുഞ്ഞിനെ ശരീരത്തിലേക്ക് ചേർത്തുകെട്ടിയ സൈനികനെയും ഉൾപ്പെടെ കളങ്ങളിൽ ചിത്രീകരിച്ചു.

nadumuttam-onakkalam-competition-doha1

പൂക്കളോടൊപ്പം പുനരുപയോഗ വസ്തുക്കൾ കൂടി ഉൾപ്പെടുത്തിയാണ് മത്സരം നിശ്ചയിച്ചത്. കഴിഞ്ഞ വർഷ ഓണത്തോടനുബന്ധിച്ചും നടുമുറ്റം ഇതേ മാതൃകയിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഓണാഘോഷത്തിനായി ലഭിച്ച സ്പോൺസർഷിപ്പ് തുകയിലൊരു ഭാഗം നടുമുറ്റം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും.

nadumuttam-onakkalam-competition-doha2

മത്സരത്തിൽ എം എ എം ഒ അലമ്നൈ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവോണം സഖി ടീം രണ്ടാം സ്ഥാനവും മുശെരി ടീം മൂന്നാംസ്ഥാനവും നേടി. സയൻസ് എജ്യുക്കേഷൻ സെന്‍റർ മുഖ്യ പ്രായോജകരായി ഏഷ്യൻ ടൗണിലെ ഗ്രാൻഡ്മാൾ ഹൈപ്പർ മാർക്കറ്റിൽ വെച്ചാണ് മത്സരം സംഘടിപ്പിച്ചത്.

nadumuttam-onakkalam-competition-doha4

ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി,സയൻസ് എജ്യുക്കേഷൻ സെന്‍റർ മാനേജിങ് ഡയറക്ടർ പ്രസീത് വടക്കേടത്ത്, ഗ്രാന്‍റ്മാൾ ഏരിയ മാനേജർ ബഷീർ പരപ്പിൽ, പ്രവാസി വെൽഫെയർ പ്രസിഡന്‍റ് ആർ ചന്ദ്രമോഹൻ തുടങ്ങിയവർ വിജയികൾക്ക് സമ്മാനം കൈമാറി. നടുമുറ്റം പ്രസിഡന്‍റ് സന നസീം, വൈസ് പ്രസിഡന്‍റുമാരായ ലത കൃഷ്ണ, റുബീന മുഹമ്മദ്‌ കുഞ്ഞി ,ജനറൽ സെക്രട്ടറി ഫാത്തിമ തസ്‌നീം , മുൻ പ്രസിഡന്‍റ് സജ്ന സാക്കി, കൺവീനർമാരായ സുമയ്യ തഹസീൻ, ഹുദ എസ് കെ,നടുമുറ്റം മുൻ പ്രസിഡന്‍റ് സജ്ന സാക്കി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അജീന ,ആബിദ സുബൈർ, ഖദീജാബി നൌഷാദ്, അഹ്സന കരിയാടൻ, ഹുമൈറ വാഹദ്, വാഹിദ നസീർ, ഹനാൻ, മുബശ്ശിറ, ജമീല മമ്മു, നിജാന തുടങ്ങിയവർ  നേതൃത്വം നൽകി.ബബീന ബഷീർ പരിപാടി നിയന്ത്രിച്ചു.

English Summary:

Nadumuttam Onakkalam Competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com