ഓർമ കേരളോത്സവം ഡിസംബറിൽ
Mail This Article
ദുബായ് ∙ യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് - കേരളോത്സവം ഡിസംബർ 1 , 2 തീയതികളിൽ നടക്കും. കലാ സാംസ്കാരിക പ്രവർത്തകര്‍ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും കലാപരിപാടികളും അരങ്ങേറും. തത്സമയ സംഗീത പരിപാടിയുമുണ്ടായിരിക്കും. എല്ലാവർക്കും സൗജന്യ പ്രവേശനമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഗൃഹാതുര ഓർമകൾ ഉണർത്തുന്ന നാടൻ ഭക്ഷണശാലകളും നാടിന്‍റെ തനത് കലാരൂപങ്ങളും ഒരുക്കും.
പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. ഓ.വി മുസ്തഫ (ചെയർ.) സി.കെ.റിയാസ്, ഷിജു ശ്രീനിവാസ് (വൈസ് ചെയർ), അനീഷ് മണ്ണാർക്കാട് (ജനറൽ കൺ), ഷിജു ബഷീർ, ലിജിന (ജോയിന്റ് കൺ), എൻ. കെ. കുഞ്ഞഹമ്മദ്, സിദ്ദിഖ്, ശശികുമാർ (രക്ഷാധികാരികൾ), കെ വി സജീവൻ (വൊളന്‍റിയർ ക്യാപ്റ്റൻ), മോഹനൻ മൊറാഴ (പ്രോഗ്രാം കമ്മറ്റി), ബിജു വാസുദേവൻ (പ്രചാരണം) എന്നിവർ ഭാരവാഹികളായ 101 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.
സംഘാടക സമിതി രൂപീകരണ യോഗം ലോകകേരളസഭാംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ആയ എൻ. കെ. കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു. ഓർമ പ്രസിഡന്റ് ശിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ചു. രാജൻ മാഹി, അനിതാ ശ്രീകുമാർ, സി. എൻ. എൻ. ദിലീപ്, അനീഷ് മണ്ണാർക്കാട്, റിയാസ്, അംബുജാക്ഷൻ, മോഹനൻ മൊറാഴ, ബിജു വാസുദേവൻ, അബ്ദുൽ അഷ്‌റഫ്, ഷിജു ബഷീർ, അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ബ്രോഷർ എൻ. കെ .കുഞ്ഞഹമ്മദ് അബ്ദുല്ല നരിക്കോടിന് നൽകി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, വൈസ് പ്രസിഡന്‍റ് ഡോ. നൗഫൽ പട്ടാമ്പി എന്നിവർ പ്രസംഗിച്ചു.