ADVERTISEMENT

ദോഹ ∙ ഇസ്രയേൽ – ഹിസ്ബുല്ല സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ബെയ്‌റൂട്ടിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ എയർവേയ്സ് അറിയിച്ചു.

ലെബനനിലെ നിലവിലെ സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്ന്, ഇന്നും നാളെയും ബെയ്‌റൂട്ട് റാഫിക് ഹരിരി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി ഖത്തർ എയർവേയ്സ് പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയെ ഏറ്റവും പ്രധാനമായി കണക്കാക്കുന്നതിനാലാണ് ഈ തീരുമാനമെന്നും ഖത്തർ എയർവേയ്സ് അധികൃതർ പറഞ്ഞു. 

ഇന്നലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ, 35 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച, ലെബനനിൽ വാർത്താവിനിമയ ഉപകരണങ്ങൾ പൊട്ടിത്തെറിക്കുകയും 37 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ, ഖത്തർ എയർവേയ്‌സ് ബെയ്‌റൂട്ട് വിമാനങ്ങളിൽ പേജറുകൾക്കും വോക്കി-ടോക്കികൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.

English Summary:

Israel-Hezbollah Conflict: Qatar Airways suspends Beirut Flights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com