ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ വിച്ഛേദിക്കപ്പെട്ട 'ഫാല്‍ക്കണ്‍' കേബിള്‍ തകരാര്‍ പരിഹരിച്ച് വരുന്നതായി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു.

കുവൈത്ത് - സൗദി അറേബ്യയിലെ അതിര്‍ത്തി പ്രദേശമായ അല്‍ - ഖോബാര്‍ ഭാഗത്ത് കടലിനടിയിലാണ് കേബിള്‍ മുറിഞ്ഞ് തകരാര്‍ സംഭവിച്ചത്. തകരാറിനെ തുടര്‍ന്ന് കുവൈത്തിലെ ഇന്റര്‍നെറ്റ് സേവനം മന്ദഗതിയിലായിട്ടുണ്ട്. ഇന്നലെയാണ് തകരാര്‍ ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയോടെ 30 ശതമാനം തകരാര്‍ പരിഹരിച്ചതായ് സിട്ര അറിയിച്ചിട്ടുണ്ട്. 24-മണിക്കൂറിനുള്ളില്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജിസിഎക്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള അന്തര്‍ദേശീയ സബ് മറൈന്‍ കേബിളാണ് ഫാല്‍ക്കണ്‍. 

English Summary:

30% of Kuwait’s Internet Service Restored Following Cable Damage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com