സൈബര്‍ ആക്രമണത്തെ അതിജീവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം
Mail This Article
കുവൈത്ത്‌സിറ്റി ∙ ആരോഗ്യ മന്ത്രാലയത്തിന് (എംഒഎച്ച്) കീഴിലുള്ള ആശുപത്രികളിലും പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളില്‍ അടക്കമാണ് കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണം നേരിട്ടത്. ആക്രമണത്തെ അതിജീവിച്ച് എംഒഎച്ച് ഡേറ്റകള്‍ വീണ്ടെടുത്തിട്ടുണ്ട്. സൈബര്‍ ആക്രമണത്തിന്റെ ആദ്യ ദിവസം മുതല്‍ ആശുപത്രി അടക്കമുള്ള മന്ത്രാലയത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പുനഃസ്ഥാപിച്ചിരുന്നു.
പ്രധാന ഡേറ്റ ബേസുകളില്‍ തകരാറുണ്ടായിട്ടില്ല. മുബാറക് അല്‍-കബീര്‍, ജഹ്‌റ, അമീരി, ഫര്‍വാനിയ, അദാന്‍ തുടങ്ങിയ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളടിത്തെ ബാക്കപ്പുകള്‍ എടുത്തിട്ടുണ്ട്. കുവൈത്ത് ക്യാന്‍സര്‍ സെന്റര്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രവാസി പരിശോധന തുടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനങ്ങളും പുനസ്ഥാപിച്ചു.
ഭാവിയില്‍ ഇത്തരം ആക്രമണങ്ങൾ ചെറുക്കാനും, വ്യാപിക്കാതിരിക്കാനുമായി സര്‍ക്കാരിന്റെ മറ്റ് വകുപ്പുകളുമായി സഹകരിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എംഒഎച്ച് വ്യക്തമാക്കി.
സൈബര്‍ സുരക്ഷ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലനം
സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സിവില്‍ സര്‍വീസ് കമ്മീഷന്‍ (സിഎസ്സി)സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൈബര്‍ സുരക്ഷ പരിശീലനം നല്‍കും. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ട പരിശീലനം ഉടന്‍ ആരംഭിക്കും. രണ്ടും മൂന്നും ഘട്ടങ്ങള്‍ ഡിസംബര്‍, അടുത്ത ഫെബ്രുവരി മാസങ്ങളിലാണ്. സൈബര്‍ മേഖലയിലെ അപകടസാധ്യതകള്‍ മനസിലാക്കുന്നതിനും, ജീവനക്കാരെ അതില്‍ നിന്ന് അതിജീവിക്കാന്‍ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.