കസ്റ്റംസ് സഹകരണത്തിന് യുഎസുമായി കരാറായി
Mail This Article
×
അബുദാബി ∙ അമേരിക്കയുമായി കസ്റ്റംസ് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ യുഎഇ ഒപ്പുവച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താനും വ്യാപാര വിനിമയം വർധിപ്പിക്കാനും കസ്റ്റംസ് ലംഘനങ്ങളും അനധികൃത വ്യാപാരവും കുറയ്ക്കാനും കരാർ സഹായിക്കും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ യുഎസ് സന്ദർശനത്തിനിടെയാണ് കരാർ ഒപ്പിട്ടത്.
യുഎഇയെ പ്രതിനിധീകരിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ചെയർമാൻ അലി മുഹമ്മദ് അൽ ഷംസി, യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ ആക്ടിങ് കമ്മിഷണർ ട്രോയ് എ. മില്ലർ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. കസ്റ്റംസ് മേഖലയിലെ പരിശീലനത്തിനും അവസരമൊരുക്കും.
English Summary:
UAE signs an agreement to strengthen customs cooperation with the United States
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.