ADVERTISEMENT

അബുദാബി ∙  അബുദാബിയിൽ ഈ വർഷം സെൽഫ് ഡ്രൈവിങ് ടാക്സികൾ അവതരിപ്പിക്കുമെന്ന് ഊബർ. റൈഡ്-ഹെയ്‌ലിങ് കമ്പനി ചൈനയുടെ വി–റൈഡുമായി സഹകരിച്ചാണ് അതിന്റെ പ്ലാറ്റ്‌ഫോമിൽ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾ അവതരിപ്പിക്കുന്നത്. ഇത് ഈ വർഷം അവസാനം യുഎഇയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉൗബർ ആപ്പ് വഴി വി–റൈഡിന്റെ റോബോടാക്‌സിസ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് നൽകും. 

അതേസമയം അബുദാബിയിൽ വിന്യസിക്കാൻ പോകുന്ന സെൽഫ് ഡ്രൈവിങ് കാറുകളുടെ എണ്ണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 2023-ൽ രാജ്യത്തെ റോഡുകളിൽ സ്വയം ഓടിക്കുന്ന വാഹനങ്ങൾക്കുള്ള ആദ്യത്തെ ദേശീയ ലൈസൻസ് വി റൈഡിന് യുഎഇ അനുവദിച്ചിരുന്നു.

മധ്യപൂർവദേശത്തെയും ആഗോളതലത്തിലെയും ആദ്യത്തെ ദേശീയ തലത്തിലുള്ള സെൽഫ് ഡ്രൈവിങ് ലൈസൻസായിരുന്നു ഇത്. ഇതുപയോഗിച്ച് യുഎഇയിൽ ഓട്ടോണമസ് ഡ്രൈവിങ് വാഹനങ്ങളുടെ വിവിധ റോഡ് ടെസ്റ്റുകളും പ്രവർത്തനങ്ങളും നടത്താനുള്ള അനുമതി വി റൈഡിന് ലഭിച്ചു. 

English Summary:

Uber to offer Self-Driving Taxis in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com