ADVERTISEMENT

ദുബായ് ∙ ജലഗതാഗത മേഖലയിൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ സമയക്രമം തയാറാക്കാൻ ആർടിഎ തീരുമാനിച്ചു. ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയ്ക്കാണ് ഓരോ സീസണിലും വ്യത്യസ്ത സമയക്രമം ഒരുക്കുന്നത്. 

ഇതിന്റെ ഭാഗമായി ശൈത്യകാല സമയക്രമം ഉടൻ പ്രഖ്യാപിക്കും. ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ഉൾപ്പെടെയുള്ള വിവരശേഖരണം നടത്താനും ആർടിഎ ലക്ഷ്യമിടുന്നുണ്ട്. എത്ര സമയത്തെ ഇടവേളകളിൽ സർവീസ് നടത്തണം എന്നതടക്കമുള്ള കാര്യങ്ങൾ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും. ജനങ്ങൾ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന സമയം, വിനോദസഞ്ചാരികളുടെ വരവ്, വരുമാനം എന്നിവയും സമയക്രമം ഒരുക്കാൻ പരിഗണിക്കും.

English Summary:

Dubai Ferry, Abra, Water Taxi: Switches to Winter Schedule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com