ADVERTISEMENT

ഷാർജ ∙ വൈഎംസിഎ ഷാർജയുടെ ഓണാഘോഷവും കുടുംബസംഗമവും െജബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലക്സ് വർഗീസ് അധ്യക്ഷനായി. മലയാള മനോരമ ചീഫ് റിപ്പോർട്ടർ മിന്റു പി. ജേക്കബ് ഓണസന്ദേശം നൽകി. സിഎൻഐ സഭ തമിഴ് പള്ളി വികാരി റവ. സ്റ്റീഫൻ മരിയൻ, ജോൺ ഫിലിപ്പ്, ബിജോ കളീക്കൽ, ജോൺ മാത്യു ജോർജ് ജയിംസ്, മാത്തൻ ഉമ്മൻ, ഷിബി തരകൻ കെ.എൻ. രാജു, ത്രേസിയാമ്മ ജോസ് എന്നിവർ പ്രസംഗിച്ചു.  വിവിധ സ്കൂളുകളിലെ അധ്യാപകരെ ആദരിച്ചു. 

പായസ മത്സരത്തിൽ സിൻസി രാജു, ബെറ്റി ജയിംസ്, എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി.  ലേഖന മത്സരത്തിൽ ലാലി റേയ്ച്ചൽ ജോൺ, ജോർജ് മാത്യു ചെറിയത്ത് എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. കുട്ടികളുടെ ചിത്രരചനാ മത്സരത്തിൽ ജെസ്‌ലിൻ രാജു, ആരോൺ വർഗീസ്, ആബേൽ ജോൺ ഫിലിപ്പ്, നിയ നിതിൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

English Summary:

Jebi Mather MP inaugurated YMCA Sharjah's Onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com