ബഹിരാകാശത്തേക്ക് അബുദാബി ഫ്ലൈറ്റ്
Mail This Article
അബുദാബി ∙ 6 വർഷത്തിനകം അബുദാബിയിൽ നിന്ന് നേരിട്ട് ബഹിരാകാശത്തേക്കു പറക്കാം. സിയാറ്റിൽ ആസ്ഥാനമായുള്ള റേഡിയൻ എയ്റോസ്പേസ് കമ്പനിയുടെ സഹകരണത്തോടെ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഹൊറിസോണ്ടൽ ടേക് ഓഫ് ആൻഡ് ലാൻഡിങ് സൗകര്യമുള്ള, പൂർണമായും പുനരുപയോഗിക്കാവുന്ന വിമാനം വികസിപ്പിക്കും. 2028 ൽ ആദ്യത്തെ സബ്-ഓർബിറ്റൽ പരീക്ഷണ യാത്ര നടത്തും. 2029 ൽ ആദ്യത്തെ വിമാനം ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. 2030 ആകുന്നതോടെ യുഎഇയിൽനിന്ന് ബഹിരാകാശത്തേക്ക് സഞ്ചാരികളുമായി വാണിജ്യ വിമാനങ്ങൾ പറന്നുയരും.
സാധാരണ ബഹിരാകാശവാഹനത്തിൽനിന്നു വ്യത്യസ്തമായി വെർട്ടിക്കൽ പാഡിന് പകരം റൺവേയിൽ നിന്ന് പറന്നുയരാൻ കഴിയുന്ന എയർക്രാഫ്റ്റ് ആണ് ഉപയോഗിക്കുക. 2,270 കിലോഗ്രാം ചരക്ക് എത്തിക്കാനും 4,540 കിലോഗ്രാം തിരികെ കൊണ്ടുവരാനും കഴിയും.