ADVERTISEMENT

ദുബായ് ∙ മലയാള മനോരമ ദുബായിൽ ഒരുക്കുന്ന വിദ്യാരംഭത്തിൽ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമയും കുഞ്ഞുങ്ങൾക്ക് ഹരിശ്രീ കുറിക്കും. മലയാള സിനിമയിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ജന്മം നൽകിയ വയലാർ ശരത് ചന്ദ്ര വർമ ആദ്യമായാണ് ദുബായിൽ മലയാള മനോരമയുടെ വിദ്യാരംഭ വേദിയിൽ ഗുരുവായി എത്തുന്നത്.

മലയാളികൂടിയായ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറവുമാണ് കുരുന്നുകളെ അറിവിന്റെ വഴിയിലേക്കു കൈപിടിച്ച് ആനയിക്കുക. ഒക്ടോബർ 13ന് വിജയദശമി ദിനത്തിലാണ് ചടങ്ങുകൾ.  പ്രവേശന ഫീസില്ല. റജിസ്ട്രേഷൻ സൗജന്യം.
റജിസ്ട്രേഷന് ഫോൺ: 0437 48920

English Summary:

Vidyarambham in Malayala Manorama registration started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com