ADVERTISEMENT

ദുബായ് ∙ സ്വർണ വിപണിയിൽ വിലയുടെ അസ്ഥിരത തുടരുന്നു. സകല റെക്കോർഡുകൾക്കും മീതെ ഇന്നലെ വീണ്ടും സ്വർണ വില ഉയർന്നു. 24 കാരറ്റ് സ്വർണത്തിന് 323.25 ദിർഹമാണ് ഇന്നലത്തെ വില. 22 കാരറ്റ് സ്വർണം 300 ദിർഹത്തിന്റെ പടിവാതിലിൽ നിൽക്കുന്നു. 24 കാരറ്റ് സ്വർണം 300 ദിർഹം കടക്കുന്നതിന് അതിശയത്തോടെ കണ്ട വിപണി, വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണം 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ കാണുന്നത്.

22 കാരറ്റിന് ഇന്നലെ 299.5 ദിർഹമാണ് വില. 50 ഫിൽസിന്റെ അകലം മാത്രം. 21 കാരറ്റ് 289.75 ദിർഹവും 18 കാരറ്റ് 248.5 ദിർഹവും കടന്നു. സ്വർണത്തിന്റെ മുഹൂർത്ത വ്യാപാരം ഇന്നലെ ഔൺസിന് (31.99 ഗ്രാം) 2662.59 ഡോളറായിരുന്നു.  0.38% കുറവാണ് വിലയിലുണ്ടായത്.

English Summary:

UAE Gold Prices Hit Record High - Dubai Gold Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com