ADVERTISEMENT

ഫുജൈറ ∙ കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് 'ഓണനിലാവ് 2024' എന്ന പേരിൽ ഓണം ആഘോഷിച്ചു. സീതാറാം യെച്ചൂരി എം എം ലോറൻസ്, കവിയൂർ പൊന്നമ്മ എന്നിവരുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചതിന് ശേഷം പരിപാടി ആരംഭിച്ചു. വാദ്യഘോഷങ്ങളും കേരളീയകലാരൂപങ്ങളും മഹാബലിയും അണിനിരന്ന ഘോഷയാത്ര ശ്രദ്ധേയമായി. ശിങ്കാരിമേളം, തിരുവാതിര, സംഘഗാനം, കോൽക്കളി, നൃത്ത നൃത്യങ്ങൾ, ഗാനമേള തുടങ്ങിയവയും അരങ്ങേറി.

ശ്രീവിദ്യയുടെ പരിശീലനത്തിൽ സാൻസിയ ശേഖർ, ആർദ്ര രാജേഷ്, രുദ്രപ്രസാദ് എന്നീ വിദ്യാർഥിനികളുടെ  നൃത്ത അരങ്ങേറ്റം നടത്തി. സ്വാഗതസംഘം  ചെയർമാൻ ഉസ്മാൻ മങ്ങാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം രക്ഷാധികാരി സൈമൺ സാമുവേൽ ഉദ്ഘാടനം  ചെയ്തു.

യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി നമിത പ്രമോദ്,  പ്രസിഡൻ്റ് പ്രദീപ് രാധാകൃഷ്ണൻ,  സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ബൈജു രാഘവൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ പ്രസിഡന്റ് നസറുദ്ദീൻ, കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി സുധീർ തെക്കേക്കര, സ്വാഗത സംഘം ജനറൽ കൺവീനറും യൂണിറ്റ് കൾച്ചറൽ കൺവീനറുമായ വിഷ്ണു അജയ്, ശ്രീവിദ്യ ടീച്ചർ എന്നിവർ സംസാരിച്ചു.

മലയാളം മിഷൻ പഠനകേന്ദ്രത്തിൽ നിന്നും സുഗതാഞ്ജലി കാവ്യാലാപന ചാപ്റ്റർതല മത്സരത്തിൽ സമ്മാനർഹയായ രുദ്രപ്രസാദിനെ ആദരിച്ചു. സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി വിൽ‌സൺ പട്ടാഴി,  അംഗങ്ങളായ ലെനിൻ ജി. കുഴിവേലി, ഉമ്മർ ചോലയ്ക്കൽ, അജിത്ത്, മുഹമ്മദ് നിഷാൻ, അബ്ദുൾ ഹഖ്, ഹരിഹരൻ, ടിറ്റോ, രജീഷ്, ജുനൈസ്, സുധീഷ്, മുഹമ്മദ്, ഇഗ്നേഷ്യസ് പെരേര, പ്രമോദ് എന്നിവർ  നേതൃത്വം നൽകി.

English Summary:

Kairali Cultural Association Fujairah Unit celebrated Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com