ചാക്കില്‍ പ്രാണി: സുഹാറില്‍ 2,718 കിലോഗ്രാം അരി പിടിച്ചെടുത്തു
Mail This Article
മസ്‌കത്ത് ∙ സുഹാര്‍ വിലായത്തില്‍ അരിച്ചാക്കുകള്‍ പ്രാണികൾ നിറഞ്ഞ നിലയില്‍ വടക്കന്‍ ബാത്തിന നഗരസഭാ അധികൃതര്‍ പിടിച്ചെടുത്തു. വാണിജ്യ സ്‌റ്റോറില്‍ നടത്തിയ പരിശോധനയിലാണ് ഉപയോഗശൂന്യമായ 2,718 കിലോഗ്രാം അരി കണ്ടെടുത്തത്.
പ്രാണികളുടെ സാന്നിധ്യമുള്ള അരിച്ചാക്കുകള്‍ വീണ്ടും വൃത്തിയാക്കി പൊതിഞ്ഞ് വില്‍പനയ്ക്ക് തിരികെ എത്തിക്കുന്നതായിരുന്നു ഇവരുടെ രീതിയെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം ദാഖിലയ നഗരസഭയുടെ കീഴില്‍ ഭക്ഷണ ശാലകളില്‍ നടത്തിയ പരിശോധയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ബിദ്ബിദ് വിലായത്തിലെ വിവിധ കടകളില്‍ നടന്ന പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തി. 80 കിലോഗ്രാമില്‍ അധികം ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തതായും നഗരസഭ അറിയിച്ചു.