ADVERTISEMENT

കുവൈത്ത്‌ സിറ്റി∙ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ നാല് പ്രതികള്‍ക്ക് കഠിന തടവും പിഴയും വിധിച്ച്  കാസെഷന്‍ കോടതി. ശിക്ഷക്കപ്പെട്ട പ്രതികളിൽ മൂന്ന് പേർ സ്വദേശികളാണ്. ഒരു സ്വദേശി പൗരനെയും വനിതയെും  കാസെഷന്‍ കോടതി രണ്ട് വര്‍ഷത്തെ കഠിന തടവിന് ശിക്ഷച്ചു. കൂടാതെ, ഒരു പ്രവാസിയെയും മറ്റൊരു സ്വദേശിയെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് ആറ് മാസത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.  

ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയതിന് പുറമേ, ചോദ്യപേപ്പര്‍ വില്‍പ്പനയിലൂടെ പ്രതികള്‍ക്ക് ലഭിച്ച 308,000 ദിനാര്‍ പിഴ ഇനത്തില്‍ വീണ്ടെടുക്കാനും കോടതി ഉത്തരവിട്ടു. പ്രതികള്‍ ഓരോ വിഷയത്തിനും 25 മുതല്‍ 50 കുവൈത്ത് ദിനാർ വരെയുള്ള തുകയ്ക്ക് ചോദ്യപേപ്പറുകള്‍ വിറ്റു. കൂടാതെ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് ചോദ്യപേപ്പറുകള്‍ വന്‍തുക കരസ്ഥമാക്കി നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. 

പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ജൂണിലാണ് ക്രിമിനല്‍ സെക്യൂരിറ്റി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയത്. അഞ്ച് മാസം മുൻപും സമാനസ്വഭാവത്തിലുള്ള കേസില്‍, ക്രിമിനല്‍ കോടതി ഒരു സ്വദേശി പൗരനെ 10 വര്‍ഷവും, സ്വദേശി വനിതയ്ക്ക് ഏഴ് വര്‍ഷവും കഠിന തടവ് വിധിച്ചു. സഹായായി നിന്ന ഒരു പ്രവാസിയെ ഒരു വര്‍ഷത്തെ കഠിന തടവിന് ശേഷം നാട് കടത്താനും ഉത്തരവിട്ടിരുന്നു.

English Summary:

Citizen and woman jailed for 2 years over school exam paper leak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com