ഗ്ലോബൽ മണി എക്‌സ്‌ചേഞ്ച് മസ്‌കത്ത് വിമാനത്താവളത്തിൽ പുതിയ സംവിധാനങ്ങള്‍ ആരംഭിച്ചു
Mail This Article
×
മസ്‌കത്ത് ∙ ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്‌സ്‌ചേഞ്ച് മസ്‌കത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യാർഥം വിശാലമായ പുതിയ ശാഖയും അതോടൊപ്പം ഒരു വിശ്രമ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. എയർപോർട്‌സ്, ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ ഷെയ്ഖ് സമീർ അഹമ്മദ് മുഹമ്മദ് അൽ നബ്ഹാനി ഉദ്ഘാടനം ചെയ്തു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഈ ശാഖയിൽ നിന്നും ലോകമെമ്പാടുള്ള ഏതു കറൻസിയും വിനിമയം ചെയ്യാനും ലോകത്തു എവിടേക്കും പണം അയക്കുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
English Summary:
Global Money Exchange launched new facilities at Muscat Airport
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.