ADVERTISEMENT

ജിദ്ദ∙ ഇന്നലെ ജിദ്ദ ഇന്‍റർനാഷനൽ മാർക്കറ്റിലുണ്ടായ തീപിടിത്ത പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രണ്ട് സിവിൽ ഡിഫൻസ് സേനാംഗങ്ങൾ മരിച്ചു. തീ അണയ്ക്കുന്നതിനിടെയാണ് സേനാംഗങ്ങളായ അക്രം ജുമാ അൽ ജാഹ്നി,  അബ്ദുല്ല മനാഹി അൽ സുബേയ്  എന്നിവരുടെ ജീവനാണ് നഷ്ടമായതെന്ന് അധികൃതർ വെളിപ്പെടുത്തി. അൽ റൗദ ജില്ലയിലെ  വാണിജ്യ കേന്ദ്രത്തിന്റെ  ഗേറ്റ് 4 ലാണ് ഇന്നലെ തീ പടർന്നത്.   

jeddah-international-market-fire1
Image Credit:X/SaudiDCD

മരണമടഞ്ഞ സേനാംഗങ്ങൾക്ക്  ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അനുശോചനം രേഖപ്പെടുത്തി. തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ സിവിൽ ഡിഫൻസ് ടീമുകൾക്ക് കഴിഞ്ഞതായി സ്രോതസ്സുകൾ അറിയിച്ചു. പുലർച്ചെയുള്ള നമസ്‌കാര സമയത്തിന് മുമ്പ്  നാലാം ഗേറ്റിന്‍റെ ഭാഗത്ത് ആരംഭിച്ച തീ പിന്നീട് മാർക്കറ്റിന്‍റെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും പടരുകയും തീജ്വാലകൾ  പരക്കെ ഉയരുകയുമായിരുന്നുവെന്ന് വൃത്തങ്ങൾ വിശദീകരിച്ചു.

English Summary:

In a tragic incident, two Civil Defense Force personnel lost their lives while battling a fire at Jeddah International Market.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com