പ്രവാസി ഡ്രൈവിങ് ലൈസൻസ് കാലാവധി 3 വർഷമാക്കി കുവൈത്ത്
Mail This Article
×
കുവൈത്ത് സിറ്റി∙ കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി 3 വർഷമാക്കി ഉയർത്തിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ഡിജിറ്റൽ ലൈസൻസാക്കി മാറ്റിയതിനാൽ ഇനി പ്രിന്റഡ് ലൈസൻസ് നൽകില്ലെന്നും വ്യക്തമാക്കി. പുതിയ ലൈസൻസ് എടുക്കുന്നവർക്കും നിലവിലുള്ളവ പുതുക്കുന്നവർക്കും കാലാവധി 3 വർഷമാക്കി ഡിജിറ്റൽ ലൈസൻസ് നൽകും. മൈ ഐഡന്റിറ്റി ആപ്പിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്യാം.
English Summary:
Kuwait extends expatriate driving license validity to three years.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.