നടുമുറ്റം ഓണാഘോഷം സംഘടിപ്പിച്ചു
Mail This Article
ദോഹ ∙ വയനാട് മുണ്ടക്കൈ ചൂരൽമലയെ ചേർത്ത് പിടിച്ച് ഈ ഓണം വയനാടിനൊപ്പം എന്ന തലക്കെട്ടിൽ നടുമുറ്റം ഓണാഘോഷം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം അണി നിരന്ന വൈവിധ്യമാർന്ന കലാപരിപാടികളും അഞ്ഞൂറിലധികം പേർക്ക് സദ്യ വിളമ്പിയുമാണ് നടുമുറ്റം ഓണാഘോഷം സംഘടിപ്പിച്ചത്. പരിപാടിയുടെ നടത്തിപ്പിനായി വിവിധ സ്ഥാപനങ്ങളിൽ നിന്ന് സ്വീകരിച്ച സ്പോൺസർഷിപ്പ് തുകയുടെ വലിയൊരു ഭാഗം വയനാട് പുനരധിവാസ ഫണ്ടിലേക്ക് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടിയിൽ റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ സംസാരിച്ചു. പരിപാടിയിൽ സന്നിഹിതരായ സ്പോൺസർമാരും ഓണാശംസകൾ നേർന്ന് സംസാരിച്ചു. നടുമുറ്റത്തിന്റെ വിവിധ ഏരിയകൾ തമ്മിൽ നടന്ന വടംവലി മത്സരത്തിൽ മദീന ഖലീഫ ജേതാക്കളായി.
ആഘോഷത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികൾക്ക് നടുമുറ്റം വൈസ് പ്രസിഡന്റ് ലത കൃഷ്ണ നേതൃത്വം കൊടുത്തു. നടുമുറ്റം പ്രസിഡന്റ് സന നസീം, ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം, വൈസ് പ്രസിഡന്റ് റുബീന മുഹമ്മദ് കുഞ്ഞി, കൺവീനർമാരായ ഹുദ എസ് കെ, സുമയ്യ താസീൻ, ട്രഷറർ റഹീന സമദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സകീന അബ്ദുല്ല, സജ്ന സാക്കി, രജിഷ, അജീന അസീം, ഖദീജാബി നൌഷാദ്,മുബഷിറ ഇസ്ഹാഖ്, വാഹിദ നസീർ, അഹ്സന കരിയാടൻ, ജമീല മമ്മു, ഫരീദ, ഹനാൻ, നിജാന പി പി, ഹുമൈറ വാഹിദ് തുടങ്ങിയവർ നേതൃത്വം കൊടുത്തു. ആബിദ സുബൈർ, ബബീന ബഷീർ എന്നിവർ പരിപാടി നിയന്ത്രിച്ചു.