യുഎഇയിൽ 2023ൽ മോട്ടർ സൈക്കിൾ അപകടങ്ങൾ 783; മരണം 42
Mail This Article
×
അബുദാബി ∙ കഴിഞ്ഞ വർഷം യുഎഇയിൽ 783 മോട്ടർ സൈക്കിൾ അപകടങ്ങളിൽ 42 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം. 20 ഇലക്ട്രിക് മോട്ടർ സൈക്കിളുകളും ഇതിൽപെടുന്നു. 1020 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
അമിത വേഗം, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം, സുരക്ഷാമുന്നൊരുക്കങ്ങൾ സ്വീകരിക്കാതിരിക്കൽ എന്നിവയാണ് അപകടത്തിനും മരണത്തിനും കാരണമെന്ന് അബുദാബി പൊലീസ് പറഞ്ഞു. ഹെൽമെറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിക്കുന്നത് ശീലമാക്കുക, വാഹനം പതിവായി അറ്റകുറ്റപ്പണി നടത്തുക, ടയറുകളുടെയും ലൈറ്റിന്റെയും കാലപരിധി ഉണ്ടെന്ന് ഉറപ്പാക്കുക, നിരോധിത മേഖലകളിൽ ഡ്രൈവ് ചെയ്യാതിരിക്കുക, മറ്റു വാഹനങ്ങളിൽനിന്ന് സുരക്ഷിത അകലം പാലിക്കുക എന്നിവയാണ് മോട്ടോർ സൈക്കിൾ ഓടിക്കുന്നവർക്കുള്ള മറ്റു നിർദേശങ്ങൾ.
English Summary:
42 people died in 783 motorcycle accidents in the UAE last year - Ministry of Interior
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.