ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ കുവൈത്തില്‍ പ്രോജക്ട് വീസയില്‍ നിന്ന് സ്വകാര്യ വീസയിലേക്ക് മാറാന്‍ അവസരം. സര്‍ക്കാര്‍ - പൊതുമേഖല പ്രോജക്ടുകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്വകാര്യ കമ്പനികളിലേക്ക് മാറാനുള്ള അനുവാദമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇത് നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ കരാർ, പദ്ധതി പൂര്‍ത്തികരിച്ചെങ്കില്‍ മാത്രമേ മാറ്റം അനുവദിക്കൂ. വീസ മാറ്റത്തിന് അപേക്ഷിക്കുന്ന തൊഴിലാളി കുറഞ്ഞത് ഒരു വര്‍ഷം തൊഴില്‍ പൂര്‍ത്തിയാക്കിയിരിക്കണം. തൊഴിലാളകിളെ ആവശ്യമില്ലെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവറില്‍ രേഖാമൂലം അറിയിക്കണം. കൂടാതെ 350 ദിനാര്‍ ഒരോ വീസാമാറ്റത്തിനും നല്‍കണം തുടങ്ങിയ നിബന്ധനകള്‍ പാലിക്കണം. നവംബര്‍ മൂന്ന് മുതലാണ് സ്വകാര്യ കമ്പിനികളിലേക്കുള്ള വീസ മാറ്റം പ്രാബല്യത്തില്‍ വരുക.

രാജ്യത്തെ തൊഴില്‍ വിപണി ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മൂന്നര മാസത്തെ പൊതുമാപ്പ് നല്‍കി. തുടര്‍ന്ന്, ഖാദീം വീസകള്‍ സ്വകാര്യ കമ്പിനികളിലേക്ക് മാറ്റാന്‍ അനുവദിച്ചു. പിന്നാലെയാണ് ഇപ്പോള്‍ വിദേശകള്‍ക്ക് ഏറെ ഗുണകരമാകുന്ന തരത്തില്‍ പ്രോജക്ട് വീസകള്‍ സ്വകാര്യ കമ്പിനികളിലേക്ക് മാറാന്‍ അനുവദിച്ചിരിക്കുന്നത്.

English Summary:

Kuwait amend the rules for transfer of workers from government contracts and projects to other sector with specific conditions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com