ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് തമിഴ്‌നാട് സ്വദേശിയായ ഇളങ്കോവന്‍ ദുരൈ സിങ്കം(44)ആണ് മരിച്ചത്.

ഞായറാഴ്ച മംഗഫ് യൂറോപ്യന്‍ ടെലിഫോണ്‍ സെന്ററിന് മുന്‍വശത്ത് വച്ചായിരുന്നു അപകടം. ഷുഎൈബായില്‍ നിന്ന്  ജോലികഴിഞ്ഞ്  മംഗഫിലെ താമസ-സ്ഥലത്തേയ്ക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപ്‌റാജ് അല്‍ ജഹ്‌റ കമ്പിനിയിലെ ജീവനക്കാരനാണ്. രാമനാഥപുരം പറമകുടി തവലെകുളം വില്ലേജ് 1-82 ല്‍ ദുരൈ സിങ്കത്തിന്റെയും കസ്തൂരിയുടെ മകനാണ്. 

ഭാര്യ-ശരണ്യ. രണ്ടു കുട്ടികളുണ്ട്. ദജീജ് മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കമ്പിനി അധികൃതര്‍ക്കെപ്പം തമിഴ് സാമൂഹിക പ്രവര്‍ത്തകരായ അള്ളപിച്ചെ മുഹമദ് അലി, വെങ്കിടമതി എന്നീവരുടെ നേത്യത്വത്തില്‍ സ്വീകരിച്ചുവരുന്നു.

English Summary:

A native of Tamil Nadu died in a car accident in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com