ADVERTISEMENT

മസ്‌കത്ത് ∙ ചികിത്സ വേളയില്‍ ഉണ്ടാവുന്ന പിഴവുകള്‍ പരാതിപ്പെടുന്നതിനും ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പഠിക്കുന്നതിനുമായ് പുതിയ സംവിധാനവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. പ്രത്യേകം ഫീസ് നല്‍കിയാണ് പരാതി സമര്‍പ്പിക്കേണ്ടത്. ചികിത്സ പിഴവ് ഉണ്ടെന്ന് സംശയിക്കുന്ന ഏതൊരാള്‍ക്കും മന്ത്രാലയത്തിന് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. 

25 റിയാലാണ് പരാതി നല്‍കുന്നതിനുള്ള ഫീസ്. അതേസമയം, സാമ്പത്തികമായി പിന്നിൽ നില്‍ക്കുന്നവരില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്നും ആരോഗ്യ മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. കോടതിയോ മെഡിക്കല്‍ സുപ്രീം കമ്മിറ്റിയോ ചികിത്സ പിഴവ് ഉണ്ടായതായി കണ്ടെത്തിയാല്‍ അടച്ച 25 റിയാല്‍ തിരികെ ലഭിക്കും. 

English Summary:

Oman introduces new fee for medical errors report.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com