ഖത്തറിൽ ഇന്ന് മുതൽ പെട്രോൾ, ഡീസൽ വില കുറയും; വിലക്കുറവ് ദീർഘകാലത്തിന് ശേഷം
Mail This Article
×
ദോഹ ∙ ഖത്തറിൽ ഒക്ടോബറിൽ ഇന്ധന വില കുറയും. കഴിഞ്ഞ ഏഴു മാസത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വില കുറയുന്നത്. കഴിഞ്ഞ മാസത്തേക്കാളും ലിറ്ററിന് അഞ്ചു ദിർഹമാണ് കുറയുക. ഖത്തർ എനർജിയാണ് പുതുക്കിയ നിരക്ക് ഇന്നലെ പുറത്തുവിട്ടത്.
പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെട്രോളിന് 1.90 റിയാലും സൂപ്പർ ഗ്രേഡ് പെട്രോളിന് 2.05 റിയാലുമാണ് വില. ഡീസലിന് രണ്ട് റിയാൽ, സെപ്റ്റംബറിൽ ഇത് യഥാക്രമം 1.95, 2.10, 2.05 റിയാൽ എന്നിങ്ങനെയായിരുന്നു.
English Summary:
Qatar Announces Lower Fuel Prices for October 2024.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.