മെമ്പർഷിപ് ക്യാംപെയ്ൻ സംഘടിപ്പിച്ച് ഷാർജ കെഎംസിസി
Mail This Article
ഷാർജ ∙ തൃശൂർ മെഡിക്കൽ കോളജിന് സമീപം പുരോഗമിക്കുന്ന സിഎച്ച് സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മെമ്പർഷിപ് ക്യാംപെയ്ൻ ഷാർജ കെഎംസിസി നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു. ഷാർജ കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനത്ത് ഉദ്ഘാടനം നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ മെമ്പർഷിപ് സ്വീകരിച്ചു.
അക്വാ അറബ് ട്രേഡിങ് കമ്പനി എംഡി നിയാസ് പടുവിങ്ങൽ, അൽ മഖ്സൂദ് ഗ്രൂപ്പ് എംഡി മുഹമ്മദ് സിദ്ദിഖ് എന്നിവർക്ക് ടെൽകോൺ ഗ്രൂപ്പ് എംഡി കബീർ സാഹിബ് മെമ്പർഷിപ് വിതരണം നടത്തി. ദുബായ് കെഎംസിസി കോഴിക്കോട് ജില്ല മുൻ പ്രസിഡന്റ് ഇസ്മായിൽ ഏറാമല വിഷയാവതരണം നടത്തി. മണ്ഡലം പ്രസിഡന്റ് കാദർമോൻ പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് മണ്ഡലം ജനറൽ സെക്രട്ടറി ഹബീബ് ചാഴൂർ ആമുഖ പ്രസംഗം നടത്തി. ഇർഷാദ് മണലൂർ പ്രാർഥന നടത്തി.
ജില്ലാ ട്രഷറർ മുഹ്സിൻ നാട്ടിക, ജില്ല കോർഡിനേറ്റർ അബ്ദുൽ വഹാബ് ചേർപ്പ്, ദുബായ് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത്, അഡ്വ. സന്തോഷ് നായർ, മറ്റു മണ്ഡലം കോർഡിനേറ്റർമാരായ നസറുദ്ധീൻ ഗുരുവായൂർ, ഷിയാസ് കൊടുങ്ങല്ലൂർ, നജീബ് കൈപ്പമംഗലം, വനിത വിങ് തൃശൂർ ജില്ല സെക്രട്ടറി ഹസീന റഫീഖ് എന്നിവർ ആശംസ പ്രസംഗം നടത്തി. നൗഫർ പുതുശ്ശേരി, ശിഹാബ് കടവിൽ, ശരീഫ് നാട്ടിക,ഷെജില അബ്ദുൽ വഹാബ്, ഫസീല കാദർമോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സിഎച്ച് സെന്റർ മണ്ഡലം കോ-ഓർഡിനേറ്റർ ഇക്ബാൽ മുറ്റിച്ചൂർ സ്വാഗതം പറഞ്ഞ യോഗത്തിന് മണ്ഡലം വൈസ് പ്രസിഡന്റ് മൊയ്നുദ്ധീൻ വലപ്പാട് നന്ദി പറഞ്ഞു.