തൃശൂർ ജില്ലാ സൗഹൃദവേദി ഓണാഘോഷം - ഓണത്താളം 2024
Mail This Article
ദോഹ ∙ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ഓണാഘോഷമായ "ഓണത്താളം 2024" രണ്ടു ഘട്ടങ്ങളിലായി നടന്നു. പ്രവർത്തകർ ഖത്തറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൂക്കളം സഫാരി മാളിൽ ഒരുക്കി. തൃശൂർ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ് അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഓണാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരിയും നോർക്ക റൂട്സ് ഡയറക്ടറും ആയ ജെ.കെ. മേനോൻ മുഖ്യാഥിതിയായി പങ്കെടുത്തു.
സൗഹൃദവേദി അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ് . നാരായണൻ ആശംസകൾ അർപ്പിച്ചു. ജനറൽ കോഓർഡിനേറ്റർ മുഹമ്മദ് മുസ്തഫ, സൗഹൃദ വേദി കുടുംബസുരക്ഷാ പദ്ധതി ചെയർമാൻ പ്രമോദ് മൂന്നിനി, കാരുണ്യം പദ്ധതി ചെയർമാൻ ശ്രീനിവാസൻ, കൾച്ചറൽ കമ്മിറ്റി ചെയർമാൻ ജിഷാദ്, സൗഹൃദവേദി വനിതാ കൂട്ടായ്മ ചെയർപേഴ്സൺ റജീന സലീം എന്നിവർ വേദിയിൽസന്നിഹിതരായിരുന്നു. മുഖ്യ സ്പോൺസർമാരെ ചടങ്ങിൽ ആദരിച്ചു.
വേദി ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതവും ഓണത്താളം പ്രോഗ്രാം കോഓർഡിനേറ്ററും വേദി ഫിനാൻഷ്യൽ കൺട്രോളറുമായ ജയാനന്ദൻ നന്ദിയും പറഞ്ഞു. ഖത്തറിലെ പ്രശസ്ത അവതാരകരായ. അക്കു അക്ബർ മഞ്ജു എന്നിവർ പരിപാടിയിൽ അവതാരകരായെത്തി. നാട്ടിൽ നിന്ന് എത്തിയ പാചക വിദഗ്ദർ തയാറാക്കിയ ഓണസദ്യയിൽ, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുറമെ നിരവധി അതിഥികളും പങ്കെടുത്തു.