യുഎഇയിൽ ഇന്നലെയും മഴ; ചൂടിന് ആശ്വാസം
Mail This Article
×
അബുദാബി ∙ ചൂടിന് കുളിരായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും മഴ പെയ്തു. ചിലയിടങ്ങളിൽ ശക്തമായ കാറ്റും ആലിപ്പഴ വർഷവുമുണ്ടായി. രാത്രി 10 വരെ മഴ ലഭിച്ചു.
ദുബായിൽ എമിറേറ്റ്സ് റോഡ്, അറേബ്യൻ റാഞ്ചസ്, അൽതവാർ, മർഗം, ലിസൈലി, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽഖുദ്ര എന്നിവിടങ്ങളിലായിരുന്നു മഴ. അബുദാബിയിൽ മുസഫ, അൽഖയാർ, നഖീൽ, അൽഐൻ സിറ്റി, ഖാത്തിം, സ്വൈഹാൻ, റുവൈസ്, ഹബ്ഷാൻ എന്നിവിടങ്ങളിലും മഴ പെയ്തു. ഷാർജ, റാസൽഖൈമ എമിറേറ്റുകളിലെ ചില ഭാഗങ്ങളിലും മഴ പെയ്തു. ഞായറാഴ്ച വടക്കൻ എമിറേറ്റുകളിൽ മഴ ലഭിച്ചിരുന്നു.
English Summary:
UAE hit by rain and hail - UAE Rain
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.