ADVERTISEMENT

ദുബായ്∙ ദുബായ് സഫാരി പാർക്ക് സീസൺ 6ന്‍റെ ആദ്യദിനമായ ഇന്ന് തന്നെ ഒട്ടേറെ സന്ദർശകരെത്തി. വിനോദവും വിജ്ഞാനവും പകരുന്ന 87 വ്യത്യസ്ത ഇനങ്ങളിൽ നിന്നുള്ള 3,000-ലേറെ മൃഗങ്ങളാണ് പാർക്കിലെ പ്രധാന കാഴ്ച. കാൽനടയായോ ഷട്ടിൽ ട്രെയിൻ വഴിയോ സന്ദർശിക്കാവുന്ന അറേബ്യൻ ഡെസേർട് സഫാരി, എക്സ്പ്ലോർ വില്ലേജ്, ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, കിഡ്​സ് ഫാം, അൽ വാദി എന്നിങ്ങനെ ആറ് തീം സോണുകളും പാർക്കിലുണ്ട്. 

ഓരോ സോണും വന്യജീവികളെ അ‌ടുത്തറിയാനുള്ള അവസരമൊരുക്കിയിരിക്കുന്നു. മൃഗങ്ങളുടെ ക്ഷേമം മുന്നിൽകണ്ടുള്ള സംവിധാനങ്ങളാണ് ഇവിടെയുള്ളത്. അവയിലൊന്നാണ് ഭൂഖണ്ഡത്തിന്‍റെ തനിരൂപം പ്രദാനം ചെയ്യുന്ന ആഫ്രിക്കൻ ഗ്രാമം. ആഫ്രിക്കൻ ആനയും മീർകാറ്റും ഉൾപ്പെടെ ലോകത്തിലെ ഏറ്റവും വലുതും ചെറുതുമായ ചില കര സസ്തനികൾ ഇവിടെയുണ്ട്. ടിക്കറ്റ്, സമയം തുടങ്ങിയവ അറിയാൻ സന്ദർശിക്കുക: https://dubaisafari.ae.

English Summary:

Visitor traffic to Dubai Safari Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com