ADVERTISEMENT

റിയാദ് ∙ വയനാട്ടിലെ ഉരുൾപൊട്ടലിൽ തകർന്ന ഗ്രാമങ്ങളെ പുനർനിർമിക്കാൻ കേരള സർക്കാർ നടത്തുന്ന പുനരധിവാസ പദ്ധതിക്കായി, കേളി കലാസാംസ്കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി ഫണ്ടിലേക്ക്  ബിരിയാണി ചലഞ്ചുമായി കേളി ഉമ്മുൽഹമാം ഏരിയ. 

ഏരിയാ പരിധി കേന്ദ്രീകരിച്ചു നടത്തുന്ന ബിരിയാണി ചലഞ്ച് ഒക്ടോബർ 4ന് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. കേളിയുടെ വിവിധ ഏരിയകൾ മുഖേനെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി വേറിട്ട പ്രവർത്തനങ്ങളാണ് പ്രവർത്തകൾ സ്വീകരിച്ചിരിക്കുന്നത്. എല്ലാ വ്യക്തികത ആഘോഷങ്ങളും ഫണ്ട് സ്വരൂപണത്തിന്റെ ഭാഗമാക്കി ഭൂരിഭാഗം പ്രവർത്തകരും മാറ്റി. കുട്ടികൾ സമ്പാദ്യ കുടുക്കകളും, സ്വർണ്ണ കമ്മലുകളും മറ്റും ഫണ്ടിലേക്ക് കൈമാറി. 

കേളി ഉമ്മുൽ ഹമാം ഏരിയാ കമ്മറ്റി സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന് ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ, ഏരിയ സെക്രട്ടറി നൗഫൽ സിദ്ധീഖ്, പ്രസിഡന്റ് ബിജു ഗോപി, ട്രഷറർ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. 

ബിരിയാണിക്കായുള്ള ബുക്കിങ്ങിന് 0506886997(അബ്ദുൽ കരീം) 0546480445 (അബ്ദുൽ കലാം) 0507079117 (ജയരാജ് എം.പി) എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു

English Summary:

Keli Umm al-Hamam area with biryani challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com