ദുബായ് ഇമിഗ്രേഷൻ ഡിപാർട്മെന്റ് ക്രിയേറ്റീവ് കെയർ ഡിപ്ലോമയുടെ ഏഴാമത് പതിപ്പ്
Mail This Article
ദുബായ് ∙ ദുബായ് ഇമിഗ്രേഷൻ ഡിപാർട്മെന്റ് ക്രിയേറ്റീവ് കെയർ ഡിപ്ലോമയുടെ ഏഴാമത് പതിപ്പ് ആരംഭിച്ചു. സർഗാത്മക വ്യക്തിത്വ വിശകലന പരീക്ഷയിൽ വിജയിച്ച 45 ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് അബുദാബി പൊലീസുമായി സഹകരിച്ചും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയുമാണ് കോഴ്സ്. യോഗ്യത, സ്ഥാപനം, പ്രോജക്ടുകൾ എന്നീ മൂന്ന് ഘട്ടങ്ങളായാണ് പരിപാടി.
ഉദ്യോഗസ്ഥരുടെ കഴിവുകൾ വർദ്ധിപ്പിച്ചു നവീകരണത്തിലും വികസനത്തിലും അവരുടെ ശ്രദ്ധ കൂടുതൽ പതിപ്പിക്കുക എന്നതാണ് ഡിപ്ലോമയുടെ പ്രധാനലക്ഷ്യം. ഇമിഗ്രേഷൻ വകുപ്പിൽ സർഗാത്മകതയും നൂതനത്വവുമുള്ള തൊഴിൽ സംസ്‌കാരം വളർത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ഡിപ്ലോമ നടപ്പിലാക്കുന്നതെന്ന് ഇൻസ്റ്റിറ്റിറ്റ്യൂഷണൽ സപ്പോർട്ട് സെക്‌ടറിന്റെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രി. അബ്ദുസമദ് ഹസ്സൻ സുലൈമാൻ പറഞ്ഞു.