ADVERTISEMENT

മസ്‌കത്ത് ∙ തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ ഒരു കമ്പനിയുടെ ഭൂഗർഭ ജലസംഭരണിയിൽ വീണയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് (സിഡിഎഎ) വിഭാഗം രക്ഷപ്പെടുത്തി. സംഭവ സ്ഥലത്തെത്തി മുങ്ങൽ വിദഗ്ധരാണ് ഇയാളെ പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയിലായ ആൾക്ക് അടിയന്തര വൈദ്യ സഹായം നൽകി. തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് അറിയിച്ചു.

English Summary:

One Critically Injured After Falling into Water Tank in South Al Batinah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com