ADVERTISEMENT

റിയാദ് ∙ താൽകാലിക തൊഴിൽ വീസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ സൗദി മന്ത്രിസഭയുടെ അംഗീകാരം. പ്രധാന മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്.

സൗദിയിൽ കമ്പനികൾക്ക് കീഴിൽ ഹജ് ഉംറ സേവനങ്ങൾക്കെത്തുന്നവർക്ക് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചതായിരുന്നു താൽക്കാലിക വീസ. ഇതോടെ താൽക്കാലിക ജോലിക്കായി സൗദിയിലെത്തുന്നവർക്ക് ഇനി ആറുമാസം കാലാവധി ലഭിക്കും. ഹജ് ഉംറ സേവനങ്ങൾക്കുള്ള താൽകാലിക തൊഴിൽ വീസ എന്നായിരിക്കും വീസയുടെ പേര്. ഇതിൽ രാജ്യത്ത് താങ്ങാവുന്ന പരമാവധി സമയം ശഅബാൻ മാസം പതിനഞ്ചു മുതൽ മുഹറം അവസാനം വരെയായിരിക്കും.

വീസ അനുമതിക്കായി സ്വകാര്യ സ്ഥാപനങ്ങൾ ഇനി മുതൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള പ്രത്യേക അനുമതി പത്രം സമർപ്പിക്കേണ്ടതില്ല. തൊഴിൽ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിൽ തന്നെ അപേക്ഷിച്ചാൽ മതി. ഇവയിലെത്തുന്ന തൊഴിലാളിയും തൊഴിലുടമയും തമ്മിൽ കരാറും ലഭ്യമാക്കും

താൽകാലികമായ ഈ തൊഴിൽ വീസയിൽ റിക്രൂട്ട് ചെയ്യുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമാണ്. നിയമം ലംഘിച്ചാലുള്ള പിഴകളും ശിക്ഷകളും പരിഷ്‌ക്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

English Summary:

Saudi to extend temporary work visa validity by three more months.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com