ADVERTISEMENT

അബുദാബി ∙ വിമാനയാത്രാ നിരക്ക്, വോട്ടവകാശം തുടങ്ങിയ സുപ്രധാന പ്രവാസി വിഷയങ്ങൾ മുൻനിർത്തി ഡിസംബറിൽ സംഘടിപ്പിക്കുന്ന ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹിയുടെ യുഎഇയിലെ പ്രഖ്യാപന-പ്രചാരണ കൺവൻഷൻ ഇന്നു രാത്രി 8.30ന് ഇന്ത്യൻ ഇസ്‌ലാമിക സെന്ററിൽ നടത്തും. 

അബുദാബി കെഎംസിസിയുടെ നേതൃത്വത്തിൽ യുഎഇയിലെ മുപ്പതിലേറെ പ്രവാസി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡൽഹിയിൽ നടത്തുന്ന സമ്മിറ്റിൽ കേരളത്തിൽ നിന്നുള്ള എംപിമാർ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. നേരത്തേ നടത്താൻ ഉദ്ദേശിച്ചിരുന്ന പരിപാടി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഡിസംബറിലേക്കു നീട്ടിവച്ചത്.

English Summary:

Diaspora Summit in Delhi Announcement-Campaign Convention in UAE Tonight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com